തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരിയിലെ ആദ്യ ഞായറാഴ്ചയിൽ പതിവുള്ള സമൂഹ വിഷ്ണു സഹസ്രനാമ ജപം ഇന്ന് വൈകിട്ട് 4ന് ക്ഷേത്രത്തിലെ ശീവേലിപുരയിൽ നടക്കും.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്താണ് ജപം ആരംഭിച്ചത്. കഴിഞ്ഞ 12 വർഷങ്ങളായി എല്ലാ വർഷവും ജനുവരി ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ സമൂഹ സഹസ്രനാമ ജപം നടക്കുന്നുണ്ട്. നിരവധി ഭക്തജനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ഇത്തവണ മുറജപം നടക്കുന്ന വേളയിൽ സമൂഹ സഹസ്രനാമം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുറജപത്തിൽ പങ്കെടുക്കുന്ന വൈദീകരും മറ്റു ജപക്കാരും ഇത്തവണ സമൂഹ സഹസ്രനാമത്തിൽ പങ്കെടുക്കുമെന്ന് കേരള ബ്രാഹ്മണസഭ ക്ഷേത്ര കാര്യം കൺവീനർ കെ.പി.മധുസൂദനൻ പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ജപത്തിൽ പങ്കെടുക്കും.