elippani

ചിറയിൻകീഴ്: എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി കുറക്കട ചരുവിള പുത്തൻ വീട്ടിൽ രാഗിണി (49) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. കഴിഞ്ഞയാഴ്ച അണ്ടൂർ ഏലായിലെ തോട് രാഗിണി അടങ്ങിയ സംഘം വൃത്തിയാക്കിയിരുന്നു. പിറ്റേദിവസം മുതൽ പനിയും വയറു വേദനയും നടുവേദനയും അനുഭവപ്പെടുകയും കണ്ണ് ചുമക്കുകയും ചെയ്തു. പ്രൈമറി ഹെൽത്ത് സെന്ററിലും താലൂക്ക് ആശുപത്രിയിലും പോയിട്ട് അസുഖം കുറയാത്തതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുളള ടെസ്റ്റുകളിൽ എലിപ്പനി സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ശശാങ്കൻ ഭർത്താവും ശാരി, ശാലു എന്നിവർ മക്കളുമാണ് .