തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗമായി നികുതി വകുപ്പിൽ ജോയിന്റ് കമ്മിഷണറായിരുന്ന വി.കെ. ബീനാകുമാരി ചുമതലയേറ്റു. മുഖ്യമന്ത്റി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബീനാകുമാരിയെ നിയമിച്ചത്. ടാക്‌സസ് ട്രൈബ്യൂണൽ അംഗം, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരഫോറം ജഡ്ജി, പൊലീസ്-ജയിൽ പരിഷ്‌കരണ കമ്മിഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിനിയാണ്.