തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ 8ന് പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യുസി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പദയാത്ര പുന്നമൂട് ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ബിന്ദു, ശ്രീരാജ്, രാധാകൃഷ്ണൻനായർ, ആർ. സജികുമാർ തുടങ്ങിയവർ സംസാരിച്ചു.