kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സോഷ്യോളജി പഠനവകുപ്പിന്റെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. അമേരിക്കയിലെ യേൽ സർവകലാശാലയിലെ അദ്ധ്യാപകനും ലോകപ്രശസ്ത സോഷ്യോളജിസ്​റ്റുമായ ജെഫ്റി അലക്‌സാണ്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ മഹാദേവൻ പിളള അദ്ധ്യക്ഷനായി. വകുപ്പ് മേധാവി പ്രൊഫ.ആന്റണി പാലക്കൽ സ്വാഗതം പറഞ്ഞു. വകുപ്പ് സ്ഥാപക മേധാവി ഡോ.പി.കെ.ബി നായർ, മുൻ വകുപ്പ് മേധാവി ഇന്ദുകുമാരി, അലുമിനി പ്രസിഡന്റ് ഡോ.ജെസി ജോർജ്, സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ, മുൻ വകുപ്പ് മേധാവി ഡോ.പുഷ്പം എന്നിവർ പ്രസംഗിച്ചു.