തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ ലോകോത്തര നിലവാരമുള്ള സിനിമകൾ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ വഴുതക്കാട് കലാഭവൻ തിയേറ്ററിൽ പ്രദർശിപ്പിക്കും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 11.30നാണ് പ്രദർശനം. സിനിമാസ്വാദകർക്ക് www.ksfdcfilmclub.com ൽ ആറ് മുതൽ രജിസ്റ്റർ ചെയ്യാം. ആദ്യപ്രദർശനം 12ന് നടക്കും. തുടക്കത്തിൽ മൂന്ന് മാസത്തേക്ക് 12 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 1115 രൂപയാണ് (നികുതികൾ ഉൾപ്പെടെ) അംഗത്വ നിരക്ക്. പ്രേക്ഷകർ അംഗത്വ ഫീസ് NEFT ട്രാൻസ്‌ഫർ മുഖേനയോ (Current Account No. 50200032568902, Bank HDFC PMG Br. IFSC HDFC0001258) കലാഭവൻ തിയേറ്ററിൽ നേരിട്ടോ ഈ മാസം 10നകം അടയ്ക്കണം.