തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയിൽ നിയമിതനായ മുൻ എം.പി ഡോ.എ. സമ്പത്തിന് ഔദ്യോഗികവസതിയും ഓഫീസും വാഹനവും അനുവദിച്ച് ഉത്തരവായി. വാഹനത്തിനൊപ്പം ഡ്രൈവറെയും അനുബന്ധ ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്.
സമ്പത്തിനെ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങിയത് ആഗസ്റ്റ് മൂന്നിനാണ്. ഇന്നലെ പുതുക്കിയ ഉത്തരവിലൂടെയാണ് ഔദ്യോഗികവസതി അടക്കമുള്ളവ അനുവദിച്ചത്.