ആ​റ്റിങ്ങൽ: ആ​റ്റിങ്ങൽ നഗരസഭ,​ സൺസ്​റ്റാർ ക്രിക്ക​റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ത്രിദിന സൺസ്​റ്റാർ ഫ്ലഡ് ലൈ​റ്റ് സൂപ്പർ ലീഗിന് ആ​റ്റിങ്ങൽ ഗവ. കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ പതാക ഉയർത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സി. പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥശാലാ സംഘം താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എസ്. പ്രവീൺചന്ദ്ര, സി.ഐ വി.വി. ദിപിൻ, സുഭാഷ്, കെ.കെ. മൂർത്തി എന്നിവർ സംസാരിച്ചു. സൺസ്​റ്റാർ ക്ലബ് പ്രസിഡന്റ് രതീഷ് രവീന്ദ്രൻ സ്വാഗതവും ടോണിമണി നന്ദിയും പറഞ്ഞു. 12 ടീമുകൾ അണിനിരക്കുന്ന മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് രാത്രി നടക്കും. ഒന്നാം സ്ഥാനം നേടുന്ന ക്ലബിന് ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് 40000 രൂപയും ട്രോഫിയും സെമിഫൈനലിസ്​റ്റുകൾക്ക് 15000 രൂപ വീതവും നൽകും.