ആറ്റിങ്ങൽ: മേളയിൽ മലപ്പുറം സാജൂസ് റിയ ലൈഫ് സ്റ്റൈൽ ഫർണിച്ചർ പവലിയൻ വിസ്മയ കാഴ്ചയാകുന്നു. സുന്ദരവും മികച്ച ഫിനിഷിംഗ് ഉള്ളതുമായ വിവിധതരം ഫർണിച്ചറുകളാണ് ഇവർ മേളയിൽ സജ്ജീകരിച്ചിട്ടുള്ളത്. ആദ്യ പവലിയനിലെ വിശാലമായ സ്ഥലത്ത് ക്രമീകരിച്ചിരിക്കുന്ന ഫർണിച്ചറുകൾ ബുക്കു ചെയ്യാൻ മാത്രമായി നിരവധിപേരാണ് എത്തിയത്. 45,000 രൂപ മുതൽ ബെഡ് റൂം ഫർണിച്ചറുകൾ ലഭിക്കും. കട്ടിൽ, ബെഡ്, അലമാര, ഡ്രെസിംഗ് ടേബിൾ, സൈഡ് ബോക്‌സ് എന്നിവയാണ് ബെഡ്റൂം സെറ്റിലുള്ളത്. അവസാന ദിവസമായ ഇന്ന് വലിയ ഡിസ്കൗണ്ടാണ് ഓഫർ ചെയ്തിട്ടുള്ളത്. കേരളത്തിലെവിടെയും ഹോം ഡെലിവറി പദ്ധതി പ്രകാരം ലഭിക്കും. പ്രദർശിപ്പിക്കുന്ന ഫർണിച്ചർ കൂടാതെ കസ്റ്റമറിന്റെ അഭിരുചിക്കനുസരിച്ച് ഫർണിച്ചർ ഡിസൈൻ ചെയ്‌ത് നൽകാനും കമ്പനി തയ്യാറാണ്.