തിരുവനന്തപുരം: കിസാൻ കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് സ്വാതന്ത്ര്യ സമരസേനാനി ഹാളിൽ നടന്ന നേത്ര പരിശോധനാക്യാമ്പ് ജില്ലാപ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ ഉദ്ഘാടനം ചെയ്‌തു. വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് ശാസ്‌തമംഗലം അരുൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഞ്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ വൈ. ചന്ദ്രൻ, പനയപ്പള്ളി ഹരി, നൗഷാദ് കയ്‌പാടി, കൗൺസിലർ അനിത, കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണാലയം ബിജു, മണ്ഡലം പ്രസിഡന്റ് ശശിധരൻ, മുജീബ് റഹ്‌മാൻ, മഥനദേവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.