തിരുവനന്തപുരം: വെള്ളനാട് തായ്‌വീട് കുടുംബയോഗ ട്രസ്റ്റിന്റെ പത്താം വാർഷികസമ്മേളനം ഹോട്ടൽ പങ്കജിൽ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് പ്രസിഡന്റ് എൻ.സി. മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.ജി. ഭാസ്കരൻ നായർ, സെക്രട്ടറി കെ.പി. ശ്രീകുമാരൻ നായർ, കെ. മുരളീധരൻ നായർ, കെ.ജി. രവീന്ദ്രൻ നായർ, കെ.ആർ. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളും നടന്നു.