തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം വഴിതെറ്റാതെയും നിലയ്ക്കാതെയും നോക്കണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. 'പൗരത്വഭേദഗതി നിയമവും ഗാന്ധിയൻ കാഴ്ചപ്പാടും' എന്ന വിഷയത്തിൽ എം.ഇ.എസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ഡോ.ഫസൽ ഗഫൂർ, കെ.എ. ഹാഷിം, നദീർ കടയറ, എം.കെ. ഖമറുദ്ദീൻ എന്നിവർ പെങ്കടുത്തു.