പാറശാല: പുതുവർഷാഘോഷങ്ങൾക്ക് പണം നൽകാത്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം ദേഹത്ത് ആട്ടോ കയറ്റിയിറക്കിയ സംഭവത്തിൽ ഒരാളെക്കൂടി പാറശാല പൊലീസ് പിടികൂടി. രണ്ടാംപ്രതി ഇഞ്ചിവിള ചെമ്മൺതട്ടുവിള പുത്തൻ വീട്ടിൽ സിബിനാണ് (24) പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. സംഭവത്തിൽ പ്രതികളായ ഏഴുപേരിൽ ബാക്കിയുള്ളവർ ഒളിവിലാണ്. ഇവർക്കായി അതിർത്തി കേന്ദ്രീകരിച്ചും തമിഴ്നാട്ടിലുമായി തെരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു.