nissam

കഴക്കൂട്ടം: മദ്യലഹരിയിൽ മറ്റൊരാളുടെ ടെമ്പോവാൻ തട്ടിയെടുത്ത് വഴിയിൽക്കണ്ട സർക്കാർ വാഹനങ്ങളടക്കം ഇടിച്ച് തെറിപ്പിച്ച ചന്തവിള സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. പോത്തൻകോട് സ്റ്റാൻഡിലെ സമാന്തര സർവീസ് ഡ്രൈവറായ ചന്തവിള നിസാമാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴരയോടെ പോത്തൻകോട് റോഡുവശത്ത് പാർക്കുചെയ്തിരുന്ന അണ്ടൂർക്കോണം സ്വദേശി ഫൈസലിന്റെ സമാന്തര സർവീസ് നടത്തുന്ന ടെമ്പോയാണ് മദ്യ ലഹരിയിൽ നിസാം തട്ടിയെടുത്തത്. കഴക്കൂട്ടത്തേക്ക് വരുമ്പോഴാണ് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. വെട്ടുറോഡ് ട്രാഫിക് സിഗ്നലിന്റെ സമീപത്ത് ഒരുവാഹനത്തിൽ ഇടിച്ചാണ് ടെമ്പോ നിന്നത്. തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് കഴക്കൂട്ടം പൊലീസിനെ അറിയിക്കുകയായിരുന്നു. ടെമ്പോ തട്ടിയെടുത്തതിന് ഉടമ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.