തിരുവനന്തപുരം: എസ്.വൈ.എസ് ജില്ലാ യുവജന സമ്മേളനം കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്‌തു. കേരള മുസ്ളിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദീൻ ഹാജി അദ്ധ്യക്ഷനായി. സയ്യദ് ഖലീൽ ബുഖാരി തങ്ങൾ മുഖ്യാതിഥിയായി. പേരോട് അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്,​ നേമം സിദ്ധിഖ്,​ അബൂബക്കർ മാസ്റ്റർ പടീക്കൽ,​ സിദ്ധിഖ് പെരിന്താറ്റിരി,​ ശറഫുദീൻ പോത്തൻകോട്,​ മുഹമ്മദ് സുൽഫിക്കർ,​ ശെരീഫ്,​ സനൂജ് വഴിമുക്ക്,​ മുഹമ്മദ് ജാസ്‌മിൻ,​ നാസർ,​ വിഴിഞ്ഞം,​ മുഹമ്മദ് റിയാസ്, കപ്പാംവിള,​ അഷറഫ് എഴിപ്പുറം എന്നിവർ പങ്കെടുത്തു.