കഴക്കൂട്ടം: കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്​റ്റ് ബംഗാൾ സ്വദേശിയായ പ്രസജിത്ത് വിയോഷി (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ തുമ്പ കിൻഫ്രയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ആറാമത്തെ നിലയിൽ നിന്ന് കാൽ വഴുതി താഴെ വീഴുകയായിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.