തിരുവനന്തപുരം: ഇന്നലെ രാത്രി പെയ്‌ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളിലും റോഡ് വെള്ളക്കെട്ടായി. ശ്രീകണ്ഠേശ്വരം,​ എസ്.എസ് കോവിൽ റോഡ്,​ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ,​ കിഴക്കേകോട്ട,​ തമ്പാനൂർ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇന്നലെ രാത്രി 7ഓടെയാണ് കനത്ത മഴ പെയ്തത്. ഒരു മണിക്കൂറോളം പെയ്‌ത മഴയിൽ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടി.