sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുന്നത്തോട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുദീപം മൈക്രോഫൈനാൻസിന്റെയും ചാരിറ്റബിൾ സംഘത്തിന്റെയും വാർഷിക പൊതുയോഗം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കാട്ടിൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ, ശ്രീജിത്ത്, കുടുംബയൂണിറ്റ് കൺവീനർ ദീപ, ശ്രീകല, രാഗി തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രമേശൻ തെക്കേയറ്റം സ്വാഗതവും കൺവീനർ ധർമരാജൻ നന്ദിയും പറഞ്ഞു. മൈക്രോഫൈനാൻസിന്റെ പുതിയ ഭാരവാഹികളായി എസ്. ധർമരാജൻ (കൺവീനർ), ആർ. രാജേഷ് (ജോ.കൺവീനർ) എന്നിവരെയും ചാരിറ്റബിൾ സംഘം ഭാരവാഹികളായി രമേശൻ തെക്കേയറ്റം (പ്രസിഡന്റ്), ചന്ദ്രബാബു (വൈസ് പ്രസിഡന്റ്), എ.വി അജയദാസ് (സെക്രട്ടറി), മണികണ്ഠൻ (ജോ.സെക്രട്ടറി), ശ്രീകുമാർ (ട്രഷറർ), വിബിൻ ദാസ്, ശ്രീകണ്ഠൻ എസ്.എസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും തിര‌ഞ്ഞെടുത്തു.