വർക്കല: കമ്മലിന്റെ ആണി ഊരി പോകാതിരിക്കാനായി നെയിൽ പോളിഷ് ഇട്ട് ഉറപ്പിച്ച കമ്മൽ കാതിൽ കിടന്ന് നീര് വന്നതിനെ തുടർന്ന് ഊരി മാറ്റാൻ കഴിയാതെ കുഴഞ്ഞു. താഴേ വെട്ടൂർ വാഴവിളയിൽ അഞ്ചു വയസുകാരിയായ കൻസയുടെ കാതിലെ കമ്മലാണ് ഊരാക്കുടുക്കായി മാറിയത്. തുടർന്ന് വർക്കല ഫയർ സ്റ്റേഷനിലെത്തിക്കുകയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സാബു കമ്മൽ മുറിച്ച് മാറ്റുകയായിരുന്നു.