തിരുവനന്തപുരം : നായിഡു സമുദായത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്നും ദുരിതം അനുഭവിക്കുന്ന ഒരു സമുദായത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അഖില കേരള നായിഡു സമുദായസഭയുടെ(എ.കെ.എൻ.എസ്.എസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എസ്. ഗണേഷ്‌കുമാർ നായിഡു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റുമാരായ എൽ. ഗോപാലകൃഷ്ണൻ നായിഡു, എൽ. രത്നകുമാർ നായിഡു, നാരായണസ്വാമി നായിഡു തുടങ്ങിയവർ സംസാരിച്ചു. ദാസരിരാമു, ഡോ. ഡി. ഗുണശേഖരൻ, അനന്തപത്മനാഭൻ, ജി.കൃഷ്ണരാജ്, വി. നാഗരാജ്, ആർ. ദയാലൻ തുടങ്ങിയവർ സംസാരിച്ചു. എല്ലാ വർഷവും മാർച്ച് 5ന് നായിഡു ദിനമായി ആചരിക്കാനും ദേശീയ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.