തിരുവനന്തപുരം:ശ്രീകാര്യം ചെറുവയ്ക്കൽ വെയിലൂർക്കോണം ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 15ന് നടക്കും.രാവിലെ 6.30ന് മഹാഗണപതിഹോമം,മൃത്യുഞ്ജയഹോമം, 9.5ന് പൊങ്കാല,10ന് പൊങ്കാലനിവേദ്യം, വൈകിട്ട് 6ന് ചെണ്ടമേളം, 6.30ന് തിരുവാഭരണം ചാർത്തി അലങ്കാരദീപാരാധന, 7ന് തമ്പുരാൻസ്വാമിക്ക് വിശേഷാൽ പൂജ, 7.30ന് തട്ടപൂജ, 8.30ന് അത്താഴപൂജയും ദീപാരാധനയും, തുടർന്ന് ആറുനാഴി പായസനിവേദ്യ പ്രസാദവിതരണം തുടങ്ങിയവയും ഉണ്ടായിരിക്കും.