ആറ്റിങ്ങൽ : ആറ്റിങ്ങൽ -വീരളം റോഡ് ടാർ ചെയ്‌ത്‌ ഇന്റർ ലോക്ക് പാകി പണി പൂർത്തീകരിച്ച് ഒരുമാസം കഴിഞ്ഞിട്ടും റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഇതുകാരണം പട്ടണത്തിൽ ഏതു സമയവും ഗതാഗത കുരുക്കാണ്.

തിരക്കുള്ള ദിവസങ്ങളിൽ കൊല്ലം ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഒരു കിലോമീറ്റർ അധികം ചുറ്റിവേണം കച്ചേരി ജംഗ്ഷനിൽ എത്താൻ. റോഡിന്റെ പരിധിയിലുള്ള സ്കൂളുകളിൽ കുട്ടികൾക്ക് സമയത്തു എത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ റോഡിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളും കഷ്ടത്തിലാണ്. റോഡിനു കുറച്ചു കൂടി അറ്റകുറ്റപണികൾ ഉണ്ടെന്നാണ് പൊതുമരാമത്തു വകുപ്പ് പറയുന്നത്.