വർക്കല: വീട്ടുമുറ്റത്തെ കിണറ്റിൽ കാൽവഴുതി വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചെറുന്നിയൂർ പുതുവൽ വീട്ടിൽ രത്നാകരന്റെ ഭാര്യ സുധർമ്മിണിയാണ് 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. വർക്കല ഫയർഫോഴ്സ് യൂണിറ്റിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ സാബു ആർ.എൽ, വിനോദ്, ഷിബിൻ ഗിരീശ്, പ്രതീഷ്. ഡ്രൈവർമാരായ ഷമ്മി, ഷാലു, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.