തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കളക്ട്രേറ്റുകളിൽ കെട്ടിക്കിടക്കുന്ന ഭൂമി പതിച്ചുനൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനതാദൾ (യു) ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കരിക്കകം ചക്രപാണി അദ്ധ്യക്ഷത വഹിച്ചു.ആറ്റുകാൽ സുരേന്ദ്രൻ,​ഡോ.വി.പി അയ്യർ,​തമ്പാനൂർ കൃഷ്ണൻനായർ,​കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി കളിപ്പാൻകുളം വിജയൻ സ്വാഗതം പറഞ്ഞു.