വർക്കല:ചിറയിൻകീഴ്,വർക്കല താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും നല്ല ജനപ്രതിനിധിക്കുളള വെട്ടൂർ സദാശിവൻ സ്മാരക അവാർഡ് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപിന് ഇന്ന് വൈകിട്ട് 4ന് വർക്കല ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എം.വിജയകുമാർ നൽകും.15555രൂപയും ഫലകവുമാണ് അവാർഡ്.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർച്ചയായി രണ്ട് വർഷം സംഗീത നാടക അക്കാഡമിയുടെ അവാർഡ് നേടിയ നാടകനടനും സംവിധായകനുമായ വത്സൻനിസരിക്ക് റാത്തിക്കൽ കെ.എൻ.സൈനുദ്ദീൻ അവാർഡ് സമ്മാനിക്കും.15551രൂപയും ഫലകവുമാണ് അവാർഡ്. ചെമ്പൻകുന്ന് ശങ്കരൻ സ്മാരക അവാർഡ് മുത്താനതാഹയ്ക്ക് മരണാനന്തര ബഹുമതിയായി നൽകും. 5001രൂപയുടെ കാഷ് അവാർഡാണ് നൽകുന്നത്. മികച്ച ചിത്രകാരൻ എം.രാജീവിന് ശില്പവും കാഷ്അവാർഡും സമ്മാനിക്കും.പഴയ തലമുറയിലെ കയർതൊഴിലാളികളെ ആദരിക്കും.അഡ്വ.എസ്.ഷാജഹാൻ,എസ്.രാജീവ്,അഡ്വ.എസ്.സുന്ദരേശൻ, ബിന്ദുഹരിദാസ്,എം.കെ.യൂസഫ്,ഡോ.പി.കെ.സുകുമാരൻ,എ.വി.ബാഹുലേയൻ,വി.സുനിൽ, എസ്.സുധാകരൻ,എമിലിസദാശിവൻ എന്നിവർ സംസാരിക്കും.ആമുഖ പ്രഭാഷണവും സ്വാഗതവും കെ.എം.ലാജിയും നന്ദി കെ.എസ്.മാവോയും പറയും.