തിരുവനന്തപുരം: അസോസിയേഷൻ ഒഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു) ദക്ഷിണമേഖല വൈസ് ചാൻസിലേഴ്സ് മീറ്റ് തക്കല കുമാരകോവിൽ നൂറുൽ ഇസ്ളാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷണലിൽ ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10ന് നൂറുൽ ഇസ്ളാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷണലിലെ ഹിൽടോപ് ഒാഡിറ്റോറിയത്തിൽ പുതുച്ചേരി ലഫ്‌റ്റനന്റ് ഗവർണർ കിരൺ ബേദി മീറ്റ് ഉദ്ഘാടനം ചെയ്യും. നൂറിലേറെ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള വൈസ് ചാൻസിലർമാർ പങ്കെടുക്കും. രണ്ടുദിവസവും വൈകിട്ട് ആറുമണിവരെ മീറ്റ് തുടരും. എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. അനിൽ ഡി. സഹസ്രബുധേ, എ.ഐ.യു പ്രസിഡന്റ് പ്രൊഫ. എം.സലങ്കെ,എ.ഐ.യു ജനറൽ സെക്രട്ടറി ഡോ. പങ്കജ് മിത്തൽ തുടങ്ങിയ ഗവേഷണ വിദഗ്ദ്ധർ വിഷയാവതരണം നടത്തും. വിവധ വിഷയങ്ങളിലും സെമിനാറുകളും പ്രബന്ധാവതരണവും ഉണ്ടായിരിക്കും. നാളെ വിഷയാവതരണങ്ങളുടെ ക്രോഡീകരണവും സമാപന സമ്മേളനവും നടക്കും.