പാലോട്: സംയുക്ത ട്രേഡ് യൂണിയൻ 8 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുപണിമുടക്കിനോടനുബന്ധിച്ച് ട്രേഡ് യൂണിയൻ നന്ദിയോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ കുറുപുഴ നിന്നാരംഭിച്ച് പാലോട് സമാപിച്ചു. ഉദ്ഘാടന യോഗം ജെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ജി.എസ്. ഷാബി ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ സ്വാഗതവും എസ്.എസ് മോഹനൻ നന്ദിയും പറഞ്ഞു. സമാപന യോഗം പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു. ടി. പ്രതീഷ്, എ.ബിജു, സബിൻ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ രാജ്കുമാർ, പാലോട് മനോജ്, മഹേശ്വരൻ നായർ, പേരയം ശശി തുടങ്ങിയവരും സംസാരിച്ചു. ടി.എൽ. ബൈജു ജാഥാ ക്യാപ്റ്റനും നവോദയ മോഹനൻ നായർ വൈസ് ക്യാപ്റ്റനും എച്ച്.വിജയമോഹനൻ മാനേജരും ആയിരുന്നു.