ആര്യനാട്:അഖിലേന്ത്യാപണിമുടക്ക് വിജയിപ്പിക്കുന്നതിനായി ഇടതുപക്ഷ കർഷക സംഘടനാസംയുക്ത സമരസമിതി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്ടൻ വി.വിജുമോഹൻ,ജാഥാ മാനേജർ ഈഞ്ചപ്പുരി സന്തു,ജാഥാംഗങ്ങളായ ആർ.രാജ്മോഹൻ,വെള്ളനാട് രാജേന്ദ്രൻ,അരുവിക്കര വിജയൻ നായർ,പുതുക്കുളങ്ങര ഹരി,കുറ്റിച്ചൽ ചന്ദ്രബാബു,എം.എസ്.റഷീദ് എന്നിവർ സംസാരിച്ചു.