tujada

മുടപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന അവസാനിപ്പിക്കുക, റയിൽവെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, സാർവത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ അവകാശങ്ങൾ ഉന്നയിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 8 ന് രാജ്യ വ്യാപകമായി നടത്തുന്ന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സംസ്ഥാന ദക്ഷിണമേഖലാ ജാഥയ്ക്ക് ആറ്റിങ്ങൽ മാമത്ത് സ്വീകരണം നൽകി. കെ. ചന്ദ്രൻപിള്ള, വി. ശിവൻകുട്ടി, സി. ജയൻബാബു, ആർ. രാമു, ആർ. സുഭാഷ്, അഡ്വ. ജി. സുഗുണൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വിജയകുമാർ(സി.ഐ.ടി.യു), മലയാലപ്പുഴ ജ്യോതിഷ് കുമാർ, വി.ആർ. പ്രതാപൻ, പി. ഉണ്ണികൃഷ്ണൻ, കിഴുവിലം രാധാകൃഷ്ണൻ, എസ്. ശ്യാം നാഥ്(ഐ.എൻ.ടി.യു.സി), എം.ജി. രാഹൂൽ, മീനാങ്കൽ കുമാർ, മനോജ്. ബി. ഇടമന, കോരാണി വിജു(എ.ഐ.ടി.യു.സി), തോമസ് ജോസഫ് (യു.ടി.യു.സി), സോണിയ ജോർജ് (സേവാ ) മാഹീൻ അബൂബേക്കർ (എസ്.ടി.യു.) തുടങ്ങിയവർ സംസാരിച്ചു.