വെഞ്ഞാറമൂട്: വയ്യേറ്റ് റസിഡന്റ്സ് അസോസിയേഷൻ രൂപീകരണ യോഗം വെഞ്ഞാറമൂട് വ്യാപാര ഭവനിൽ നടന്നു. മാണിക്കമംഗലം ബാബു അദ്ധ്യക്ഷനായിരുന്നു. സുധൻ നായർ ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായി ബാബു മാണിക്കമംഗലം (പ്രസിഡന്റ്), സോമശേഖരൻ പിള്ള (വൈസ് പ്രസിഡന്റ്), ജി. വിജയൻ (സെക്രട്ടറി), നാണു കുട്ടൻപിള്ള (ജോ. സെക്രട്ടറി), സി. തുളസിധരൻ (ട്രഷറർ) എന്നിവരെയും ഇരുപത്തി ഒന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം തിരഞ്ഞെടുത്തു.