കാട്ടാക്കട:സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കിക്മാ കോളേജിൽ 2020-22 വർഷത്തെ എം.ബി.എ. കോഴ്സിന് അപേക്ഷിക്കാം.കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്,മാർക്കറ്റിംഗ്,ഹ്യൂമൻ റിസേഴ്സ്,സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും,എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സ‌ക്കാർ,യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകല്യവും ലഭ്യമാകും.ഏതെങ്കിലും വിഷയങ്ങളി. 50ശതമാനം മാർക്കോട് കൂടി ഡിഗ്രിയും കെമാറ്റ്,സിമാറ്റ് യോഗ്യതയുള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും 20ന് മുൻപായി നേരിട്ട ഓൺഗൈൻ മുഖേനയോ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 8547618290,9995302006.