തിരുവനന്തപുരം: ദേശീയ പണിമുടക്ക് പ്രചാരണത്തിനായി ബെഫി ഇന്ന് ജില്ലാ വാഹനകലാജാഥ നടത്തും. രാവിലെ 9.30ന് വർക്കലയിൽ നിന്നാരംഭിക്കും. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ, കഴക്കൂട്ടം, കരമന എന്നിവിടങ്ങളിലൂടെ വൈകിട്ട് പാളയത്ത് സമാപിക്കും. കെ.എസ്. സുനിൽകുമാർ സമാപനയോഗത്തിൽ സംസാരിക്കും. ബെഫിസംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രനാണ് ജാഥാക്യാപ്റ്റൻ.