വെള്ളറട: നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച യൂത്ത് ക്ളബിനുള്ള പുരസ്കാരം കിളിയൂർ സാഗര ഗ്രന്ഥശാലയ്ക്ക്. 2018 - 19 കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് കേന്ദ്രയുവജന ക്ഷേമ കായിക മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരം നൽകിയത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 1992ൽ സാംസ്കാരിക കേന്ദ്രമായി തുടക്കം കുറിച്ച സാഗരയിൽ പിന്നീട് ഗ്രന്ഥശാലയും ആരംഭിച്ചു. ഇപ്പോൾ പരിസ്ഥിതി സംരക്ഷണം, തൊഴിൽ പരിശീലനം, പി.എസ്.സി കോച്ചിംഗ് സെന്റർ , സാഗര സ്കൂൾ ഓഫ് അർട്സ്, കമ്പടി അക്കാഡമി, ബാലവേദി, യൂത്ത് ക്ളബ്, വനിതാ വേദി, വയോജന വേദി, എന്നിവയും പ്രവർത്തിക്കുന്നുണ്ട്.