england-cricket
england cricket

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക

223 ന് പുറത്ത്

കേപ്ടൗൺ : 46 റൺസ് ലീഡ് നേടി ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 223 റൺസിൽ അവസാനിപ്പിച്ചു. ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 101/2 എന്ന നിലയിൽ എത്തിയതോടെ കേപ്ടൗൺ ടെസ്റ്റിൽ വ്യക്തമായ മേൽക്കൈ സ്വന്തമാക്കി. മൂന്നാംദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 147 റൺസ് ലീഡ് നേടിയിരിക്കുകയാണ് ഇംഗ്ളണ്ട്.

ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 269 നെതിരെ ഇന്നലെ 215/8 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ദക്ഷിണാഫ്രിക്ക 223 ന് ആൾ ഒൗട്ടാവുകയായിരുന്നു. ഡീൻ എൽഗാർ (88), വാൻഡർ ഡ്യൂസൻ (68) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ 223 വരെ എത്തിച്ചത്. ഇംഗ്ളണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റുവർട്ട് ബ്രോഡ്, സാം കറൻ എന്നിവർ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിന് വേണ്ടി സാക്ക് ക്രാവ്‌ലെ (25), സിബിലി (43), ഡെൻലി (23) എന്നിവർ മികച്ച തുടക്കം നൽകി.

5

ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് ക്യാച്ചുകളാണ് ബെൻ സ്റ്റോക്സ് നേടിയത്. ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇംഗ്ളീഷ് ക്രിക്കറ്ററായി സ്റ്റോക്സ് മാറി. സുബൈർ ഹംസ, ഡുപ്ളെസി, വാൻഡർ ഡ്യൂസൻ, പ്രിട്ടോറിയസ്, നോർജേ എന്നിവരുടെ ക്യാച്ചുകളാണ് സെക്കൻഡ് സ്ളിപ്പിൽ സ്റ്റോക്സ് സ്വന്തമാക്കിയത്.