നെടുമങ്ങാട് :കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ പാഴ് വസ്തുക്കളിൽ നിന്ന് ഉപയോഗ യോഗ്യമായ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ശില്പശാല ആരംഭിച്ചു.തുണി സഞ്ചി,ലേഡീസ് ബാഗ്,ഡോർ മാറ്റ്, അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിൽ വീട്ടമ്മമാർക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി.ഉത്പന്നങ്ങൾ 15 മുതൽ 19 വരെ കനകക്കുന്നിൽ നടക്കുന്ന എക്‌സിബിഷനിൽ പ്രദർസിപ്പിക്കും.