കല്ലമ്പലം : ചെമ്മരുതി മുത്താന ജയകൃഷ്ണൻ മുക്കിൽ പുതുവർഷ ആഘോഷങ്ങൾക്കിടയിൽ ആക്രമണം നടത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ. മുത്താന കൊച്ചാര പൊയ്ക കോളനി സ്വദേശികളായ അഖിൽ , മഹേഷ്, കണ്ണൻ, സൂരജ്, സനു, സേതു എന്നിവരാണ് അറസ്റ്റിലായത്. ജംഗ്ഷനിൽ പുതുവർഷാഘോഷങ്ങളുടെ പേരിൽ രാത്രിയിൽ ബഹളം വയ്ക്കുകയും പ്രദേശവാസിയായ ബീനയുടെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും സമീപത്തെ കൊടി തോരണങ്ങൾ നശിപ്പിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റ്. കല്ലമ്പലം എസ്.ഐ വി. നിജാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികളെ റിമാൻഡ് ചെയ്തു.