തിരുവനന്തപുരം: ആർ. നന്ദകുമാറിന്റെ നോവൽ 'പടിയേറ്റം' പ്രകാശനം ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ സംസ്‌കൃതസർവകലാശാലയിലെ ഗവേഷക രൂപിമയ്ക്കു നൽകിയായിരുന്നു പ്രകാശനം നിർവഹിച്ചത്. സഹകരണസംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. മധുസൂദനൻ നായർ, ഡോ. പി. വേണുഗോപാലൻ, ഡോ. പി.കെ. രാജശേഖരൻ, ഹരിദാസൻ, ആർ. നന്ദകുമാർ എന്നിവർ സംസാരിച്ചു.