തിരുവനന്തപുരം : കനകക്കുന്നിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം പുഷ്പമേള സമാപിച്ചു. ഓരോ വർഷം പിന്നിടുമ്പോഴും ഇത് കൂടുതൽ ജനകീയമാവുകയാണെന്നും പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള സന്ദേശം നൽകുന്നതായിരുന്നു വസന്തോത്സവമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, കെ.ടി.ഐ.എൽ ചെയർമാൻ കെ.ജി. മോഹൻലാൽ, നഗരസഭാ കൗൺസിലർ പാളയം രാജൻ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഡോ. എസ്. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.