തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുവരുൾ വനിതാസ്വയംസഹായ സംഘം വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് കെ.അജയ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.പൊതുയോഗം എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.പി.കെ.എസ്.എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർമാരായ പി.എസ്. പ്രേമചന്ദ്രൻ, കെ.വി. അനിൽകുമാർ,മൈക്രോ കോ ഒാർഡിനേറ്റർ ഹേമമാലിനി,ശാഖസെക്രട്ടറി കെ.സനൽകുമാർ,കെ. രാജീവ്,എൽ.സുഗദേവൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.ഗിരിജ (കൺവീനർ),ആർ.ഷീന (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. അംബികാസുരേന്ദ്രൻ സ്വാഗതവും എ.എസ്. സരിത നന്ദിയും പറഞ്ഞു.