തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിൽ ഏകാത്മകം
മെഗാ ഇവന്റിനോടനുബന്ധിച്ചുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗവും പരിശീലന കളരിയും പോത്തൻകോട് ശാഖാ ആഡിറ്റോറിയത്തിൽ നടന്നു.യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് യോഗം ഉദ്ഘാടനം ചെയ്തു.18ന് നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിന്റെ വിജയത്തിനായി പങ്കെടുക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും യൂണിയൻ തലത്തിൽ വാഹനങ്ങൾ ക്രമീകരിച്ച് കൊണ്ടുപോകാനും തീരുമാനിച്ചു.യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജുകരിയിൽ,ബിജു താളംകോട്,അജിത് ഘോഷ്,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അരുൺ എം.എൽ , ശാഖാഭാരവാഹികളായ രാജേന്ദ്രൻ കാട്ടായിക്കോണം,പ്രസന്നകുമാർ ചന്തവിള,വനിതാസംഘം യൂണിയൻ പ്രസിഡന്റ് പത്മിനി വി,സെക്രട്ടറി ശുഭ എസ്.എസ്,യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഷീബ, സൈരന്ധ്രി, അനില, ബീനദിൽകുമാർ, സ്മിതാദാസ്, ജയ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പോത്തൻകോട് ശാഖാസെക്രട്ടറി പ്രേമചന്ദ്രൻ സ്വാഗതവും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ശ്രീകണ്ഠൻ എസ്.വി നന്ദിയും പറഞ്ഞു.