കല്ലറ: ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം അഞ്ച് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ നിലമ്പൂർ ചോക്കാട് കൂവ പുറത്ത് വിട്ടിൽ സോണിയെയാണ് (44) പാങ്ങോട് പൊലീസ് തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ: കല്ലറ ചെറുവാളം സ്വദേശിയായ യുവതിയെ പ്രതി തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ച് പരിചയപ്പെട്ട ശേഷം നിരവധി തവണ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് എ.ടി.എം കൈക്കലാക്കിയ ശേഷം 5 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുങ്ങി നടന്ന പ്രതിയെ പാങ്ങോട് സി.ഐ സുനീഷ്, എസ്.ഐ ജെ. അജയൻ, എം. സുലൈമാൻ, ആർ. രാജൻ, എ.എസ്.ഐ താഹിർ, സി.പി.ഒ മാരായ രഞ്ചീഷ്, നിസാർ, മുകേഷ് എന്നിവർ അറസ്റ്റ് ചെയ്യുകയായിരുന്നു.