leo-carter
leo carter

. ഒരോവറിലെ ആറ് പന്തുകളിലും സിക്സ് പറത്തുന്ന ഏഴാമത്തെ ബാറ്റ്സ്‌‌മാനായി കിവീസ് ആഭ്യന്തര ക്രിക്കറ്റർ ലിയോ കാർട്ടർ.

. ഇന്നലെ കിവീസ് ആഭ്യന്തര ട്വന്റി 20 ലീഗായ സൂപ്പർ സ്മാഷിൽ കാന്റർബറി കിംഗ്സിന് വേണ്ടി നോർത്തേൺ നൈറ്റ്സിനെതിരെയായിരുന്നു കാർട്ടറുടെ പടയോട്ടം.

. കിവീസ് മുൻ ദേശീയ താരമായ സ്പിന്നർ ആന്റൺ ദേവ്സിച്ച് എറിഞ്ഞ ഒാവറിലായിരുന്നു പ്രഹരം. മത്സരത്തിലാകെ 29 പന്തുകളിൽ 70 റൺസാണ് കാർട്ടർ അടിച്ചെടുത്തത്.

. ഇതോടെ 220 റൺസ് ഏഴ് പന്ത് ബാക്കി നിൽക്കെ കാന്റർബറി ചേസ് ചെയ്ത് ജയിച്ചു.

. ഗാരി സോബേഴ്സ്, രവിശാസ്ത്രി, ഹെർഷലെ ഗിബ്സ്, യുവ്‌രാജ് സിംഗ്, റോസ് വിറ്റ്‌ലെയ്, ഹസ്രത്തുള്ള സസായ് എന്നിവരാണ് മുമ്പ് ഒാരോവറിൽ ആറ് സിക്സുകൾ നേടിയിട്ടുള്ളത്.