padmanabhan-59

കരുനാഗപ്പള്ളി: ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.സി.പി.ഐ കേശവപുരം ബ്രാഞ്ച് കമ്മിറ്റി അംഗം കേശവപുരം കടയ്ക്കൽ കിഴക്കതിൽ പത്മനാഭനാണ് (59) മരിച്ചത്. ശനിയാഴ്ച രാത്രി 8.30മണിയോടെ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം . സൈക്കിൾ ഉരുട്ടിക്കൊണ്ട് ദേശീയപാത മുറിച്ച് കടക്കുമ്പോൾ ഇടപ്പള്ളികോട്ട ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ പത്മനാഭന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രോഹിണി. മക്കൾ: സുരേഷ്, സുനിൽ, അമ്പിളി. മരുമക്കൾ: വത്സല, ഷീബ, സുനി.