തിരുവനന്തപുരം : ആയോധന കലയിലെ സമഗ്ര സംഭാവനക്ക് പത്മശ്രീ ലഭിച്ച കളരിപ്പയറ്റിലെ സ്ത്രീ സാന്നിദ്ധ്യമായ മീനാക്ഷി അമ്മ ഗുരുക്കൾക്ക് സ്‌മാക്ടാ വെബ് സോൺ ആയോധന ശക്തി പുരസ്‌കാരം നൽകി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ നാഷണൽ ടാലന്റ് എക്‌സ്‌പ്ലോറിന്റെ ഒഡീഷൻ ഉദ്‌ഘാടനവും നടന്നു. സാമൂഹ്യ സാംസ്‌കാരിക ആയോധന കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ഓൺലൈൻ വെബ് പ്രൊഫൈൽ സംവിധാനമാണ് സ്‌മാക്ട.