nemao

തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം സ്വയം നികത്താനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം ലാജ്ജാകരമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുക ,പൗരത്വ നിയമഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നയിച്ച് യു.ഡി.എഫ് നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയസദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കമ്പറ നാരായണന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബീമാപള്ളി റഷീദ്, എ.കെ. സാദിഖ്, കെ. ജയകുമാർ, പാച്ചലൂർ നുജുമുദീൻ, വി.എസ്‌. മനോജ്‌കുമാർ, ഉജ്ജയിനി ശശിധരൻ നായർ, രഞ്ജിത് നീതു, ജിജു പാപ്പനംകോട്,രതീഷ് ഉപയോഗ്‌, സജുപൂഴിക്കുന്ന്, കൺവീനർ കരുമം സുന്ദരേശൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നേമം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയസദസ് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്‌ഘാടനം ചെയ്യുന്നു