kerala-blasters
kerala blasters

ഹൈദരാബാദ് എഫ്.സിയെ 5-1ന്

കീഴടക്കി കേരള ബ്ളാസ്റ്റേഴ്സ്

കൊ​ച്ചി​ ​:​ ​ര​ണ്ട​ര​മാ​സ​ത്തി​ലേ​റെ​ ​നീ​ണ്ട​ ​കാ​ത്തി​രി​പ്പി​ന് ​അ​റു​തി​ ​വ​രു​ത്തി​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​ന് ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ര​ണ്ടാം​ജ​യം.​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​യി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ലെ​ ​ഏ​റ്റ​വും​ ​പി​ന്നാ​ക്ക​ക്കാ​രാ​യ​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്.​സി​യെ​ 5​-1​ന് ​കീ​ഴ​ട​ക്കി​യ​ ​ബ്ളാ​സ്റ്റേ​ഴ്സ് ​ഒ​ൻ​പ​താം​ ​സ്ഥാ​ന​ത്തു​നി​ന്ന് ​ഏ​ഴാ​മ​തേ​ക്ക് ​മു​ന്നേ​റു​ക​യും​ ​ചെ​യ്തു.
ഇ​രട്ട​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ ​ബാ​ർ​ത്ത​ലോ​മി​യോ​ ​ഒ​ഗു​ബ​ച്ചേ​യും​ ​ഒാ​രോ​ ​ഗോ​ൾ​ ​നേ​ടി​യ​ ​ദ്രൊ​ബാ​റോ​വും​ ​റാ​ഫേ​ൽ,​ ​മെ​സി​യും​ ​സെ​ത്യ​സെ​ൻ​ ​സിം​ഗും​ ​ചേ​ർ​ന്നാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സി​ന് ​വി​ജ​യ​മൊ​രു​ക്കി​യ​ത്.
ക​ലൂ​ർ​ ​ജ​വ​ഹ​ർ​ ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ഏ​റ​ക്കു​റെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​ഗാ​ല​റി​ക്ക് ​മു​ന്നി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ഗോ​ള​ടി​ച്ച​ത് ​ഹൈ​ദ​രാ​ബാ​ദ് ​എ​ഫ്.​സി​യാ​ണ്.​ 14​-ാം​ ​മി​നി​ട്ടി​ൽ​ ​ബോ​ബോ​യി​ലൂ​ടെ​ ​മാ​ഴ്സ​ലീ​ഞ്ഞോ​യു​ടെ​ ​പാ​സി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ബോ​ബോ​യു​ടെ​ ​ഗോ​ൾ.
എ​ന്നാ​ൽ​ 33​-ാം​ ​മി​നി​ട്ടി​ൽ​ ​സു​യി​വ​ർ​ ​ലൂ​ണി​ന്റെ​ ​ക്രോ​സി​ൽ​ ​നി​ന്ന് ​സൂ​പ്പ​ർ​ ​താ​രം​ ​ബാ​ർ​ത്ത​ലോ​മി​യോ​ ​ഒ​ഗു​ബ​ച്ചെ​ ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ ​ഒ​പ്പ​മെ​ത്തി​ച്ചു.​ 39​-ാം​ ​മി​നി​ട്ടി​ൽ​ സ​ത്യാ​സെ​ൻ​ ​സിം​ഗി​ന്റെ​ ​പാ​സി​ൽ​ ​നി​ന്ന് ​ദ്റോ​ബ​റോ​വ് ​ലീ​ഡും​ ​സ​മ്മാ​നി​ച്ചു.​ 45​-ാം​ ​മി​നി​ട്ടി​ൽ​ ​റാ​ഫേ​ൽ​ ​മെ​സി​ ​ബൗ​ളി​യാ​ണ് ​മൂ​ന്നാം​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ഹോ​ളി​ച​ര​ൺ​ ​ന​ർ​സാ​റി​യാ​ണ് ​ഗോ​ളി​ന് ​വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​ട​വേ​ള​യി​ൽ​ 3​-1​ന് ​ലീ​ഡ് ​ചെ​യ്ത​ ​മ​ഞ്ഞ​പ്പ​ട​യ്ക്ക് ​വേ​ണ്ടി​ 59​-ാം​ ​മി​നി​ട്ടി​ൽ​ ​സെ​ത്യ​സെ​ൻ​ ​നാ​ലാം​ ​ഗോ​ൾ​ ​നേ​ടി.​ 75​-ാം​ ​മി​നി​ട്ടി​ലാ​യി​രു​ന്നു​ ​ഒ​ഗു​ബ​ച്ചെ​യു​ടെ​ ​അ​വ​സാ​ന​ ​ഗോ​ൾ.

.

76

ദിവസങ്ങൾക്ക് ശേഷമാണ് ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ വിജയം നേടുന്നത്. ഒക്ടോബർ 21ന് എ.ടി.കെയ്ക്ക് എതിരെയായിരുന്നു ആദ്യ ജയം.

15

ഗോളുകളാണ് ഇൗ സീസണിൽ ആകെ ബാസ്റ്റേഴ്സ് നേടിയത്. അതിൽ മൂന്നിലൊന്നും ഇന്നലെയാണ് നേടാനായത്.

11

മത്സരങ്ങളിൽ നിന്ന് അത്രതന്നെ പോയിന്റാണ് ഇപ്പോൾ ബ്ളാസ്റ്റേഴ്സിനുള്ളത്. പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയരാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

5-1

ഇൗ സീസണിലെ മഞ്ഞപ്പടയുടെ ഏറ്റവും ഉയർന്ന വിജയ മാർജിനാണിത്. എ.ടി.കെയെ 2-1നാണ് തോൽപ്പിക്കുന്നത്. ഹൈദരാബാദിനോട് 1-2ന് എവേമാച്ചിൽ തോറ്റിരുന്നു.