തിരുവനന്തപുരം : പുരോഗമന സാംസ്കാരിക വേദിയുടെ ആരംഭം മുതൽ അതിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച മീനാക്ഷിയുടെ ഒന്നാംചരമ വാർഷിക ദിനത്തിൽ അംഗങ്ങൾ യോഗം ചേർന്ന് അവരുടെ സേവനങ്ങളെക്കുറിച്ച് വിലയിരുത്തി. ശിവദാസൻ കുളത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ സന്നിഹിതനായിരുന്നു. ജയശ്രീ ഗോപാലകൃഷ്ണൻ, പനവിള രാജശേഖരൻ, അമ്പലത്തറ ചന്ദ്രബാബു, എൻ.കൃഷ്ണൻ, ജയകുമാർ, പ്രഭകുമാർ, നേമം ജബാർ, ശശികല വി. നായർ, അംബിക അമ്മ, ഷജിൽകുമാർ എന്നിവർ സംസാരിച്ചു.