തിരുവനന്തപുരം : വഞ്ചിനാട് ദ്വൈവാരികയുടെ പത്രാധിപരും വഞ്ചിനാട് കലാവേദി സെക്രട്ടറിയുമായിരുന്ന പാച്ചല്ലൂർ സുകുമാരൻ
അനുസ്മരണം ഇന്ന് വൈകിട്ട് 5ന് ആനയറ വഞ്ചിനാട് കലാവേദിയുടെ ഒാഫീസിൽ നടക്കും. പ്രൊഫ.ജി.എൻ. പണിക്കരുടെ അദ്ധ്യക്ഷയിൽ പ്രമുഖ സാഹിത്യ സാംസ്കാരിക നായകൻമാർ പങ്കെടുക്കുമെന്ന് അജിത് പാവംകോട് അറിയിച്ചു.