കല്ലമ്പലം: പള്ളിക്കൽ ആനകുന്നം മഹാദേവ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം 8, 9, 10 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. പ്രത്യേക പൂജകൾക്ക് പുറമേ 8ന് രാത്രി 8 മുതൽ മുപ്പതിൽപരം കുട്ടികൾ പങ്കെടുക്കുന്ന നൃത്ത വിസ്മയം, 9 ന് രാത്രി 9 ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 10 ന് വൈകിട്ട് 4.30 ന് ഉത്സവ ഘോഷയാത്ര തുടർന്ന് രാത്രി ശിങ്കാരി മേളം.