ചിറയിൻകീഴ്: ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക ആഘോഷം എൻ.എസ്.എസ് നായക സഭാ അംഗം അഡ്വ.ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം. ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ വൈസ് പ്രസിഡന്റ് ജി. ഹരിദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ചിറയിൻകീഴ് മേഖല എൻ.എസ്.എസ് കൺവീനർ പാലവിള സുരേഷ്, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം അജി ചെറുവള്ളി മുക്ക്, വനിത യൂണിയൻ പ്രസിഡന്റ് ടി. സുഷമ ദേവി, വനിത സമാജം പ്രസിഡന്റ് എം.എസ്. വസന്ത കുമാരി എന്നിവർ പങ്കെടുത്തു. യോഗത്തിൽ ശാർക്കര കാളിയൂട്ട് കാരണവരും പ്രമുഖ കളമെഴുത്തും പാട്ടും കലാകാരനുമായ പൊന്നറ കൊച്ചു നാരായണ പിള്ളയെ മന്നം പുരസ്‌കാരം 2019 നൽകിയും 2019 ലെ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടിയ കരവാരം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ. മോഹനൻ നായരെ മന്നം ഗുരു ശ്രേഷ്ഠ പുരസ്‌കാരം നൽകിയും ആദരിച്ചു. 80 വയസു പൂർത്തിയാക്കിയ കരയോഗ അംഗങ്ങളായ ആർ. അയ്യപ്പൻ പിള്ള, രാധമ്മ. ജെ, പി. ഭാമ നായർ എന്നിവരെ മന്നം അശീതി പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് ഭരത് ഗോപി സ്മാരക "ധനശ്രീ സ്ത്രീ കലോത്സവം അരങ്ങേറി. താലൂക്ക് എൻ.എസ്.എസ് യൂണിയൻ തലത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കരയോഗ അംഗങ്ങൾക്ക് ചികിത്സ ധന സഹായവും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് കാഷ് അവാർഡുകളും ഉപഹാരങ്ങളും നൽകി. ഓണാഘോഷത്തിനോട് അനുബന്ധിച്ചു നടത്തപ്പെട്ട വനിതകളുടെയും കുട്ടികളുടെയും കായിക മത്സരങ്ങളിൽ വിജയികൾ ആയവർക്ക് ഉപഹാരങ്ങൾ നൽകി. വിവിധ എൻ.എസ്.എസ് ധനശ്രീ വനിത സംഘങ്ങളുടെ സംരംഭ ഉദ്ഘാടനവും നടന്നു. ജെ. രഘു കുമാർ സ്വാഗതവും ടി.എസ്. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.